Sub Lead

മാനസികവെല്ലുവിളി നേരിടുന്നയാള്‍ മക്കളുടെ അടിയേറ്റ് മരിച്ചു

മാനസികവെല്ലുവിളി നേരിടുന്നയാള്‍ മക്കളുടെ അടിയേറ്റ് മരിച്ചു
X

അഗളി: മാനസികവെല്ലുവിളി നേരിടുന്നയാള്‍ മക്കളുടെ അടിയേറ്റ് മരിച്ചു. ഒസത്തിയൂര്‍ ഉന്നതിയിലെ ഈശ്വരനാണ് (60) കൊല്ലപ്പെട്ടത്. മക്കളായ രാജേഷ് (34), രഞ്ജിത് (31) എന്നിവരെ അഗളി പോലിസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഈശ്വരന്റെ അമ്മ പാര്‍വതിയുടെ വീട്ടിലാണ് സംഭവം. വീടിന്റെ അടുക്കളമുറ്റത്തുവെച്ച്, സമീപമുണ്ടായിരുന്ന പഴയ ഉലക്കയുടെ കഷണമുപയോഗിച്ച് ഈശ്വരനെ ഇരുവരും അടിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ഈശ്വരന്‍ അനങ്ങാതായതിനെത്തുടര്‍ന്ന് ഇരുവരും വീടിന്റെ ഹാളില്‍ പായവിരിച്ച് ഇതില്‍ ഈശ്വരനെ കിടത്തി സ്ഥലംവിട്ടു. സംഭവസമയം ഈശ്വരന്റെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല.

സമീപ വീടുകളിലുണ്ടായിരുന്നവരാണ് പോലീസിനെ വിവരമറിയിച്ചത്. പോലിസെത്തിയപ്പോള്‍ ഈശ്വരനെ പുതപ്പിച്ചുകിടത്തിയ നിലയിലായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ രാജേഷും രഞ്ജിത്തും തിരികെയെത്തി കുറ്റസമ്മതം നടത്തി.

Next Story

RELATED STORIES

Share it