Sub Lead

ആണവ അന്തര്‍വാഹിനിയുടെ നിര്‍മാണം പൂര്‍ത്തിയായെന്ന് വടക്കന്‍ കൊറിയ

ആണവ അന്തര്‍വാഹിനിയുടെ നിര്‍മാണം പൂര്‍ത്തിയായെന്ന് വടക്കന്‍ കൊറിയ
X

പ്യോങ്‌യാങ്: ആണവ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയുടെ പണി പൂര്‍ത്തിയായതായി വടക്കന്‍ കൊറിയ. 7000-8000 ടണ്‍ ശേഷിയുള്ള ഈ അന്തര്‍വാഹിനിക്ക് പത്ത് ആണവ മിസൈലുകള്‍ വഹിക്കാന്‍ സാധിക്കും. കൊറിയന്‍ മേഖലയിലെ യുഎസിന്റെ സ്വാധീനം കുറയ്ക്കാനാണ് നടപടിയെന്ന് കപ്പല്‍ നിര്‍മാണശാലയില്‍ സന്ദര്‍ശനം നടത്തിയ വടക്കന്‍ കൊറിയയുടെ പരമോന്നത നേതാവായ കിം ജോങ് ഉന്‍ പറഞ്ഞു. വടക്കന്‍ കൊറിയയിലെ ഒരു രഹസ്യകേന്ദ്രത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. റഷ്യയുടെ സൈനികസഹായത്തോടെയാണ് ഈ അന്തര്‍വാഹിനി നിര്‍മിച്ചതെന്ന് വടക്കന്‍ കൊറിയയുടെ ശത്രുവും യുഎസ് സഖ്യകക്ഷിയുമായ തെക്കന്‍ കൊറിയ ആരോപിച്ചു.


ഡീസല്‍ എഞ്ചിനുള്ള 90 അന്തര്‍വാഹിനികള്‍ നിലവില്‍ വടക്കന്‍ കൊറിയയുടെ കൈവശമുണ്ട്. ശത്രുക്കളുടെ കപ്പലുകളെ ആക്രമിക്കാനുള്ള ടോര്‍പിഡോകളാണ് അവയിലുള്ളത്. കൂടാതെ കടലില്‍ ബോംബുകള്‍ സ്ഥാപിക്കാനും അവയ്ക്ക് സാധിക്കും.

Next Story

RELATED STORIES

Share it