Sub Lead

പിഎംശ്രീയില്‍ കാവിവത്കരണം ഇല്ലെന്ന് ശശി തരൂര്‍

പിഎംശ്രീയില്‍ കാവിവത്കരണം ഇല്ലെന്ന് ശശി തരൂര്‍
X

കൊച്ചി: പിഎംശ്രീ പദ്ധതിയില്‍ കാവിവത്കരണം കാണുന്നില്ലെന്നും മോദി സര്‍ക്കാരിന്റെ വികസന ക്ഷേമപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ''സ്വച്ഛഭാരത് പദ്ധതി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും മോദി സര്‍ക്കാരിന് ജനപിന്തുണയുണ്ട്. അതുകൊണ്ടാണല്ലോ വീണ്ടും അവര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. പിഎംശ്രീയുടെ കാര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നമുക്ക് അവകാശപ്പെട്ട പണമാണ് കേന്ദ്രം തരുന്നത്. അതേസമയം, നമുക്ക് വിയോജിപ്പുകള്‍ രേഖപ്പെടുത്താനും മാറിനില്‍ക്കാനും കഴിയും. അത് ഫെഡറലിസത്തിന്റെ മേന്മയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരു മുഖം മുന്നിലുണ്ടാകണം. ബംഗാളില്‍ മമതാ ബാനര്‍ജിയും തമിഴ്നാട്ടില്‍ സ്റ്റാലിനും ഒക്കെ ഉള്ളതുപോലെ നേതൃസ്ഥാനത്ത് ഒരു മുഖം ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.''- ശശി തരൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it