Sub Lead

കോണ്‍ഗ്രസിലുള്ള വിശ്വാസം പോയെന്ന് എന്‍ എം വിജയന്റെ കുടുംബം

കോണ്‍ഗ്രസിലുള്ള വിശ്വാസം പോയെന്ന് എന്‍ എം വിജയന്റെ കുടുംബം
X

കല്‍പ്പറ്റ: കോണ്‍ഗ്രസിലുള്ള വിശ്വാസം പോയെന്ന് വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആരോപിക്കുന്നത്. പാര്‍ട്ടിയിലെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായതിനെ തുടര്‍ന്ന് 2024 ഡിസംബര്‍ 24നാണ് എന്‍ എം വിജയനും മകന്‍ ജിജേഷും വിഷം കഴിച്ചത്. 27ന് ഇരുവരും മരിച്ചു. തുടര്‍ന്ന് കുടുംബത്തിന് സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എംഎല്‍എയുടെ പിഎ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരിശോധിക്കാനാണ് എഗ്രിമെന്റ് കൊണ്ടുപോയതെന്നാണ് എംഎല്‍എ പറഞ്ഞത്. കള്ളന്‍മാര്‍ വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it