Sub Lead

ഇസ്രായേലികള്‍ക്ക് വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണവുമായി ന്യൂസിലാന്‍ഡ്; സൈനിക ചരിത്രം വെളിപ്പെടുത്തണം

ഇസ്രായേലികള്‍ക്ക് വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണവുമായി ന്യൂസിലാന്‍ഡ്; സൈനിക ചരിത്രം വെളിപ്പെടുത്തണം
X

വെല്ലിങ്ടണ്‍: ഇസ്രായേലികള്‍ക്ക് വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. സൈന്യവുമായി ബന്ധമുണ്ടെങ്കില്‍ അക്കാര്യം സത്യവാങ്മൂലമായി വിസ അപേക്ഷയോടൊപ്പം ചേര്‍ക്കണമെന്നാണ് നിര്‍ദേശം. സ്ഥിരം സൈനികനാണോ റിസര്‍വ് സൈനികനാണോ എന്ന കാര്യമാണ് അപേക്ഷയില്‍ ചേര്‍ക്കേണ്ടത്. പതിനെട്ടുവയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും സൈനികസേവനം നടത്തണമെന്നാണ് ഇസ്രായേലിലെ നിയമം. അതിനാല്‍, ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കാന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ ഇസ്രായേലികളും പുതിയ വ്യവസ്ഥയുടെ പരിധിയില്‍ വരും.

സൈനികനാണെന്നോ റിസര്‍വ് സൈനികനാണെന്നോ അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍ പിന്നെ വിശദമായ ചോദ്യാവലിയ്ക്കും ഉത്തരം നല്‍കണം. എന്താണ് സൈന്യത്തിലെ പദവി, എവിടെയായിരുന്നു വിന്യസിച്ചിരുന്നത്, അതിന്റെ തീയതികള്‍, ഏതു യൂണിറ്റിലായിരുന്നു, ഐഡി കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. കൂടാതെ ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികളുമായോ ജൂത കുടിയേറ്റ സംഘടനകളുമായോ ബന്ധമുണ്ടോയെന്ന കാര്യവും വെളിപ്പെടുത്തണം. ഇസ്രായേലി പൗരന്‍ രാജ്യത്തിന് അകത്ത് പ്രവേശിച്ച ശേഷം സത്യവാങ്മൂലത്തില്‍ നല്‍കിയതിന് വിരുദ്ധമായ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കാമെന്നും പുതിയ വ്യവസ്ഥ പറയുന്നു. ഗസയിലെ അധിനിവേശ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ഒരു ഇസ്രായേലിക്ക് കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡ് വിസ നിഷേധിച്ചിരുന്നു. ആസ്‌ത്രേലിയയും സമാനമായ നയം നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ടു ഇസ്രായേലികള്‍ക്ക് അവര്‍ വിസ നിഷേധിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it