Sub Lead

റമദാനില്‍ ജോലി സമയം കുറച്ച് കുവൈത്ത്

റമദാനില്‍ ജോലി സമയം കുറച്ച് കുവൈത്ത്
X

കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി സമയം കുറച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ക്രമീകരണം അനുസരിച്ച് റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിദിനം നാലര മണിക്കൂര്‍ മാത്രമായിരിക്കും ജോലി.

ജീവനക്കാര്‍ക്ക് രാവിലെ 8:30 നും 10:30 നും ഇടയിലുള്ള ഏത് സമയത്തും ജോലിയില്‍ പ്രവേശിക്കാവുന്നതാണ്. വ്രതാനുഷ്ഠാന കാലത്തെ പ്രത്യേകതകള്‍ പരിഗണിച്ചും, ജീവനക്കാരുടെ ക്ഷേമവും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കാനുമാണ് ഈ മാറ്റം.

2024-ലെ ഒന്നാം നമ്പര്‍ തീരുമാനപ്രകാരം പുറപ്പെടുവിച്ച ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാ വര്‍ഷവും റമദാന്‍ മാസത്തില്‍ ബാധകമായിരിക്കും.

എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, റമദാനിന്റെ ആത്മീയ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് സുഗമമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പാക്കണമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it