Sub Lead

പുതിയ ഡ്രോണ്‍ കാരിയറുമായി ഇറാന്‍

പുതിയ ഡ്രോണ്‍ കാരിയറുമായി ഇറാന്‍
X

തെഹ്‌റാന്‍: ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോപ്‌സിന് (ഐആര്‍ജിസി) പുതിയ ഡ്രോണ്‍ കാരിയര്‍ നല്‍കി ഇറാന്‍ സര്‍ക്കാര്‍. ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ച ഷാഹിദ് ബഗേരി ഡ്രോണ്‍ കാരിയര്‍ തെക്കന്‍ ഇറാനിലെ ബാന്ദര്‍ അബ്ബാസ് നഗരത്തില്‍ നടന്ന ചടങ്ങില്‍ ഐആര്‍ജിസിയുടെ ഭാഗമായി. 180 മീറ്റര്‍ നീളമുള്ള റണ്‍വേയുള്ള ഈ കാരിയറില്‍ ഡ്രോണുകള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും ലാന്‍ഡ് ചെയ്യാം. കടലില്‍ 22,000 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ ഈ കാരിയറിന് കഴിയും. കൂടാതെ വിവിധ തരം ബാലിസ്റ്റിക് ്മിസൈലുകളും ക്രൂയിസ് മിസൈലുകളും ഇതില്‍ ഘടിപ്പിക്കാന്‍ കഴിയും.

Next Story

RELATED STORIES

Share it