Sub Lead

നാമനിര്‍ദേശത്തിന് വ്യാജ ഒപ്പ്, എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രികതള്ളി

നാമനിര്‍ദേശത്തിന് വ്യാജ ഒപ്പ്, എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രികതള്ളി
X

കൂത്തുപറമ്പ്: നാമനിര്‍ദേശപത്രികാ സൂക്ഷ്മപരിശോധനാവേളയില്‍ നാമനിര്‍ദേശം ചെയ്തില്ലെന്നും ഒപ്പിട്ടില്ലെന്നും പറഞ്ഞ് പത്രികയില്‍ പിന്തുണച്ചെന്ന് പേര് രേഖപ്പെടുത്തിയയാള്‍ നേരിട്ടെത്തി. ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ സ്ഥാനാര്‍ഥിയുടെ പത്രികതള്ളി. ഇതോടെ കൂത്തുപറമ്പ് നഗരസഭയിലെ 24-ാം വാര്‍ഡായ വലിയപാറയില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥിയില്ലാതായി. എന്‍ഡിഎ സ്ഥാനാര്‍ഥി കെ കെ സ്‌നേഹയുടെ പത്രികയാണ് തള്ളിയത്. നാമനിര്‍ദേശം ചെയ്‌തെന്ന് പത്രികയില്‍ രേഖപ്പെടുത്തിയ സ്ത്രീ സൂക്ഷ്മപരിശോധനാവേളയില്‍ ഉപവരണാധികാരി മുമ്പാകെ നേരിട്ടെത്തി താന്‍ നാമനിര്‍ദേശം ചെയ്തിട്ടില്ലെന്നും ഒപ്പ് തന്റേതല്ലെന്നും പരാതിപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it