Sub Lead

യുഎസ് നേവിയുടെ ഫൈറ്റര്‍ ജെറ്റും ഹെലികോപ്റ്ററും സൗത്ത് ചൈന കടലില്‍ വീണു

യുഎസ് നേവിയുടെ ഫൈറ്റര്‍ ജെറ്റും ഹെലികോപ്റ്ററും സൗത്ത് ചൈന കടലില്‍ വീണു
X

വാഷിങ്ടണ്‍: യുഎസ് നേവിയുടെ ഫൈറ്റര്‍ ജെറ്റും ഹെലികോപ്റ്ററും സൗത്ത് ചൈന കടലില്‍ വീണു. വിമാന വാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സിന്റെ ഭാഗമായ എംഎച്ച്-60ആര്‍ സീ ഹാക്ക് ഹെലികോപ്റ്ററാണ് ആദ്യം കടലില്‍ വീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരെ ഉടന്‍ രക്ഷപ്പെടുത്തി. ഈ സംഭവം കഴിഞ്ഞ ഏകദേശം അരമണിക്കൂറിന് ശേഷം എഫ്എ-18എഫ് സൂപ്പര്‍ ഹോണറ്റ് ഫൈറ്റര്‍ ജെറ്റും കടലില്‍ വീണു. ജെറ്റിലുണ്ടായിരുന്ന രണ്ടു പേരും കടലില്‍ വീണു. അവരെയും രക്ഷപ്പെടുത്തി.

യുഎസ് നേവിയുടെ ഏറ്റവും പഴയ വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് നിമിറ്റ്‌സ്. കരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ്-11ന്റെ ഭാഗമായി സൗത്ത് ചൈന കടലിലാണ് ഇതിനെ വിന്യസിച്ചിരിക്കുന്നത്. ചൈനയെ ഭീഷണിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Next Story

RELATED STORIES

Share it