Sub Lead

ചിറയിന്‍കീഴില്‍ നവവരനെ ആക്രമിച്ച സംഭവം; ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ചെന്ന് കേസ്

വിവാഹത്തിന്റെ മൂന്നാം നാള്‍ ചിറയിന്‍ കീഴുകാരന്‍ മിഥുന്‍ കൃഷ്ണന്‍ എന്ന ദലിത് യുവാവിനാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്

ചിറയിന്‍കീഴില്‍ നവവരനെ ആക്രമിച്ച സംഭവം; ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ചെന്ന് കേസ്
X

തിരുവനന്തപുരം: കത്തോലിക്കാ പെണ്‍കുട്ടിയെ വിവാഹം ചെയ്ത ദലിത് യുവാവിനെ മര്‍ദ്ദിച്ച സംഭവം ജാതിവെറിമൂലമെന്ന് കണ്ടെത്തല്‍. ചിറയിന്‍കീഴില്‍ ദലിത് യുവാവിനെ ഭാര്യാ സഹോദരന്‍ ആക്രമിച്ചത് മതവിരോധം മൂലമാണെന്ന് പോലിസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നാണ് കേസ്. മതംമാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണം എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സംഭവത്തിന് പിന്നില്‍ മതവിരോധമാണെന്ന് വ്യക്തമായി. മത വിരോധത്തിനൊപ്പം ദുരഭിമാനവും എതിര്‍പ്പിന് കാരണമായെന്ന് പ്രതിയുടെ അമ്മ വല്‍സല ജോര്‍ജ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വിവാഹത്തിന്റെ മൂന്നാം നാള്‍ ചിറയിന്‍ കീഴുകാരന്‍ മിഥുന്‍ കൃഷ്ണന്‍ എന്ന ദലിത് യുവാവിനാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. ഇതര മതത്തിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാലെന്നാണ് ആക്രമണമെന്നും എഫ്‌ഐആര്‍ പറയുന്നു. മിഥുന്‍ പട്ടികജാതി വിഭാഗത്തിലും ദീപ്തി ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലും പെട്ടതാണ്. പ്രേമിച്ച് റജിസ്റ്റര്‍ വിവാഹം നടത്തിയതിന്റെ വൈരാഗ്യത്താലാണ് ദീപ്തിയുടെ സഹോദരന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. താഴ്ന്ന ജാതിയിലുള്ള മിഥുന് സഹോദരിയെ വിവാഹം ചെയ്യാന്‍ എന്ത് യോഗ്യതയെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും എഫ്‌ഐആറിലുണ്ട്. പട്ടികജാതി അതിക്രമ നിരോധന നിയമമടക്കം ചേര്‍ത്ത് പ്രതി ഡോ.ഡാനിഷിനെതിരെ ജാമ്യമില്ലാ കേസാണ് എടുത്തിരിക്കുന്നത്. മതവിരോധത്തിനൊപ്പം സാമ്പത്തികമായി ഉയര്‍ന്ന ദീപ്തിയുടെ കുടുംബത്തിന് പിന്നോക്കക്കാരനായ മിഥുനെ അംഗീകരിക്കുന്നതിലുള്ള ദുരഭിമാനവും മര്‍ദ്ദനത്തിന് കാരണമായെന്ന് പറയപ്പെടുന്നു. അക്രമത്തിന് ശേഷം പ്രതി ഡാനിഷ് ഒളിവില്‍ പോയിരിക്കുകയാണ്.

Next Story

RELATED STORIES

Share it