Sub Lead

''സൈന്യം മോദിയുടെ കാല്‍ക്കീഴില്‍ വണങ്ങി നില്‍ക്കുന്നു'': മധ്യപ്രദേശ് ഉപമുഖ്യമന്ത്രി

സൈന്യം മോദിയുടെ കാല്‍ക്കീഴില്‍ വണങ്ങി നില്‍ക്കുന്നു: മധ്യപ്രദേശ് ഉപമുഖ്യമന്ത്രി
X

ഭോപ്പാല്‍: ഇന്ത്യന്‍ സൈന്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ക്കീഴില്‍ വണങ്ങി നില്‍ക്കുകയാണെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ദേവ്ദ. ജബല്‍പൂരില്‍ നടന്ന ഒരു പരിപാടിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

''പെഹല്‍ഗാം സംഭവത്തിനുശേഷം തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരെ പ്രതികാരം ചെയ്യുന്നതുവരെ ഈ രാജ്യത്തെ ജനങ്ങള്‍ വിശ്രമിക്കില്ലെന്ന് തീരുമാനിച്ചു. ഇന്ന് രാജ്യം മുഴുവനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ക്കല്‍ വണങ്ങുകയാണ്. അദ്ദേഹം സ്വീകരിച്ച ശക്തമായ നടപടിയുടെ പേരില്‍ സൈന്യമടക്കം പ്രധാനമന്ത്രിയെ കുമ്പിടുന്നു''-ജഗദീഷ് ദേവ്ദ പറഞ്ഞു. മോദിക്ക് വലിയ അഭിനന്ദനം നല്‍കുന്നുവെന്ന് പറഞ്ഞ ദേവ്ദ സദസിനോട് മോദിക്കായി കൈയ്യടിക്കാനും പറഞ്ഞു. ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന 'വിലകുറഞ്ഞതും ലജ്ജാകരവു'മാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് വിശദീകരിക്കാന്‍ സൈന്യം ചുമതലപ്പെടുത്തിയ കേണല്‍ സോഫിയ ഖുറൈശിയെ 'തീവ്രവാദികളുടെ സഹോദരി' എന്ന് വിളിച്ച മധ്യപ്രദേശ് മന്ത്രി കുന്‍വാര്‍ വിജയ് ഷാക്കെതിരെ ഹൈക്കോടതി നിര്‍ദേശ പ്രകാരം പോലിസ് കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it