Sub Lead

മൈസൂരുവില്‍ കാറപകടം; റിയാലിറ്റി ഷോ താരമായ മലയാളി നൃത്ത അധ്യാപിക മരിച്ചു

മൈസൂരുവില്‍ കാറപകടം; റിയാലിറ്റി ഷോ താരമായ മലയാളി നൃത്ത അധ്യാപിക മരിച്ചു
X

മൈസൂരു: മൈസൂരുവിലുണ്ടായ കാറപകടത്തില്‍ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും റീനയുടെയും മകള്‍ അലീഷയാണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭര്‍ത്താവ് ജോബിനോടൊപ്പം ബംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മികച്ച ചികില്‍സക്കായി നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടല്‍പേട്ടില്‍ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത താരം കൂടിയാണ് അലീഷ. ഭര്‍ത്താവ് ജോബിന്‍ ചികിത്സയില്‍ കഴിയുകയാണ്. മകള്‍: എലൈന എഡ്വിഗ ജോബിന്‍.

Next Story

RELATED STORIES

Share it