Sub Lead

കാറിന് തീപിടിച്ച് മുസ്‌ലിം യുവാവ് മരിച്ചു; ബജ്‌റംഗ്ദള്‍ ആക്രമണമെന്ന് സംശയിക്കുന്നതായി കുടുംബം

കാറിന് തീപിടിച്ച് മുസ്‌ലിം യുവാവ് മരിച്ചു; ബജ്‌റംഗ്ദള്‍ ആക്രമണമെന്ന് സംശയിക്കുന്നതായി കുടുംബം
X

അഹ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറിലെ സന്തേജ് പ്രദേശത്ത് കാറിന് തീപിടിച്ച് മുസ്‌ലിം യുവാവ് മരിച്ചു. അഹ്മദാബാദിലെ മിര്‍സാപൂര്‍ സ്വദേശി മുഹമ്മദ് ഭൂരാ ഹബീബുല്ലയാണ് മരിച്ചത്. ഏപ്രില്‍ 20ന് രാത്രി പത്ത് മണിയോടെ ഹബീബുല്ലയും സെയ്ദ് മുഹമ്മദ് റഫീഖും വീട്ടില്‍ നിന്നും പുറത്തുപോയെന്നും അടുത്തദിവസം രാവിലെ 11 മണിയോടെ മരണ വിവരം അറിഞ്ഞെന്നുമാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ അഞ്ച് ദിവസമായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഹബീബുല്ലയെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ചൂണ്ടിക്കാട്ടി. ഗുരുതരമായി പൊള്ളലേറ്റ സെയ്ദ് മുഹമ്മദ് റഫീഖ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, കാറിനെ ആരും പിന്തുടര്‍ന്നതായി ഇതുവരെ തെളിവുകള്‍ ഇല്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it