Sub Lead

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഉയര്‍ത്തിയ ഒമ്പത്തില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു

ഒമ്പത് ഷട്ടറുകള്‍ ഇന്നു പുലര്‍ച്ചെ തുറന്നിരുന്നു. നിലവില്‍ തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ വഴി 4712.82 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഉയര്‍ത്തിയ ഒമ്പത്തില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു
X

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഉയര്‍ത്തിയ ഒമ്പത്തില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചുമുല്ലപ്പെരിയാര്‍ അണക്കെട്ട്: ഉയര്‍ത്തിയ ഒമ്പത്തില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. ഒമ്പത് ഷട്ടറുകള്‍ ഇന്നു പുലര്‍ച്ചെ തുറന്നിരുന്നു. നിലവില്‍ തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ വഴി 4712.82 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് വര്‍ധിച്ചതോടെ പുലര്‍ച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകള്‍ കൂടി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി. ഏഴുമണിയോടെ മറ്റ് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയതോടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് താസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ജുമല, ആറ്റോരം മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടുകയാണെങ്കില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ട് വെള്ളം പുറത്തേക്കൊഴുക്കുകയാണ്. അതേസമയം, മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കും. രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന തമിഴ്‌നാടിന്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹരജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിന്റെ നീക്കം. തമിഴ്‌നാടിന്റെ നിരുത്തരവാദ സമീപനം മൂലം മുല്ലപ്പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ ആശങ്കയിലാണ്.

Next Story

RELATED STORIES

Share it