Sub Lead

അനുമതിയില്ലാതെ ഇമാമിനെ നിയമിച്ചെന്ന്; പള്ളി കമ്മിറ്റി പ്രസിഡന്റിനെതിരേ കേസെടുത്ത് മധ്യപ്രദേശ് പോലിസ്

അനുമതിയില്ലാതെ ഇമാമിനെ നിയമിച്ചെന്ന്; പള്ളി കമ്മിറ്റി പ്രസിഡന്റിനെതിരേ കേസെടുത്ത് മധ്യപ്രദേശ് പോലിസ്
X

ഭോപ്പാല്‍: പോലിസിന്റെ അനുമതിയില്ലാതെ ഇമാമിനെ നിയമിച്ചെന്ന് ആരോപിച്ച് പള്ളി കമ്മിറ്റി പ്രസിഡന്റിനെതിരേ കേസെടുത്തു. മധ്യപ്രദേശിലെ ഖാണ്ഡ്‌വ ജില്ലയിലെ കര്‍ക്കല ഗ്രാമത്തിലെ പള്ളി പ്രസിഡന്റായ മുഹമ്മദ് ഹനീഫിനെതിരെയാണ് കേസ്. ബിഹാര്‍ സ്വദേശിയായ അഖ്തര്‍ റസയെ ഇമാമായി നിയമിച്ചെന്നും പള്ളി അങ്കണത്തില്‍ താമസിക്കാന്‍ അനുവദിച്ചെന്നുമാണ് ആരോപണം. പ്രദേശത്ത് പുതുതായി ആരെങ്കിലും താമസിക്കാന്‍ എത്തിയാല്‍ പോലിസില്‍ വിവരം അറിയിക്കണമെന്ന ഉത്തരവ് ലംഘിച്ചെന്നാണ് പ്രധാന ആരോപണം. കര്‍ക്കലയിലെ ഹിന്ദുത്വവാദികളാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പ്രദേശവാസിയായ മഹ്ബൂബ് ഖാന്‍ ആരോപിച്ചു. നബിദിനം, ഗണേശ ജയന്തി ആഘോഷ സമയങ്ങളില്‍ ഹിന്ദുത്വര്‍ സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. നബിദിന റാലിയെ തടയാനും ശ്രമമുണ്ടായി. ഈ രണ്ടുസംഭവങ്ങളിലും പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it