Sub Lead

ദര്‍ഗയില്‍ ആരതി ഉഴിയല്‍; ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി

ദര്‍ഗയില്‍ ആരതി ഉഴിയല്‍; ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി
X

മുംബൈ: മഹാരാഷ്ട്രയിലെ അഹമദ് നഗര്‍ ജില്ലയിലെ (ഇപ്പോള്‍ അഹില്യാനഗര്‍ ജില്ല) ഹസാറത്ത് പീര്‍ ബാബ റംസാന്‍ ദര്‍ഗയില്‍ ഹിന്ദു ആരാധനകള്‍ നടത്തിയെന്ന ആരോപണത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. 150 വര്‍ഷം പഴക്കമുള്ള ദര്‍ഗയില്‍ ആരതി ഉഴിയലും മറ്റും നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം സമുദായ നേതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. ഈ ദര്‍ഗ കന്‍ഹോബ എന്ന സന്യാസിയുടെ ക്ഷേത്രമാണെന്നാണ് ഹിന്ദുത്വര്‍ ആരോപിക്കുന്നത്.

ദര്‍ഗയുടെ മതപരമായ സ്വഭാവം മാറ്റരുതെന്ന് ജൂണ്‍ 25ന് ഔറംഗാബാദിലെ(ഇപ്പോള്‍ ഛത്രപതി സംഭാജി ജില്ല) സ്റ്റേറ്റ് വഖ്ഫ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. പൂജ, അര്‍ച്ചന, ആരതി, ഭജന, കീര്‍ത്തനം, പ്രസാദം നല്‍കല്‍, ജപം, ശംഖുനാദം മുഴക്കല്‍ എന്നിവ പാടില്ലെന്നും നിര്‍ദേശിച്ചു. കൂടാതെ ക്ഷേത്രം ആണെന്ന് പറയുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും വ്യക്തമാക്കി. ഇത് നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എസ്പിക്ക് നിര്‍ദേശവും നല്‍കി.

Next Story

RELATED STORIES

Share it