Sub Lead

നാട്ടുകാര്‍ വിവരം നല്‍കി; മറ്റൊരു ചെന്താമരയെ കസ്റ്റഡിയില്‍ എടുത്ത് പോലിസ്, ചോദ്യം ചെയ്തു വിട്ടയച്ചു

നാട്ടുകാര്‍ വിവരം നല്‍കി; മറ്റൊരു ചെന്താമരയെ കസ്റ്റഡിയില്‍ എടുത്ത് പോലിസ്, ചോദ്യം ചെയ്തു വിട്ടയച്ചു
X

കോഴിക്കോട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെന്ന് സംശയിച്ച് മറ്റൊരു ചെന്താമരയെ പോലിസ് പിടികൂടി. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലാണ് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ അല്ല നെന്മാറയില്‍ കൊല നടത്തിയതെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

നെന്മാറയില്‍ കൊലനടത്തിയ ചെന്താമരയുടെ ഫോണ്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ ഓണ്‍ ആയെന്ന സൂചനയെ തുടര്‍ന്ന് ജില്ലയിലും പോലിസ് പരിശോധന നടത്തുന്നുണ്ട്. അതിനിടെയാണ് മറ്റൊരു ചെന്താമരയുടെ വിവരം നാട്ടുകാര്‍ പോലിസിന് നല്‍കിയത്.

അതേസമയം, ചെന്താമര ജാമ്യത്തില്‍ ഇറങ്ങിയ ശേഷം നെന്മാറ എസ്എച്ച്ഒയ്ക്ക് വീഴ്ച്ച പറ്റിയെന്ന് പാലക്കാട് എസ്പി ഉത്തരമേഖലാ ഐജിക്ക് റിപോര്‍ട്ട് നല്‍കി. ജാമ്യത്തിലിറങ്ങിയ പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പോലിസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്എച്ച്ഒ ഗൗനിച്ചില്ലെന്നും റിപോര്‍ട്ടിലുണ്ട്. പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ചു എന്നുള്ള കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ലെന്നും റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it