Sub Lead

കോട്ടയ്ക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കോട്ടയ്ക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
X

മലപ്പുറം: കോട്ടയ്ക്കലിലെ പുത്തൂര്‍ ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാവതികളം ആലമ്പാട്ടില്‍ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകന്‍ പി ടി ഹംസ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. പുത്തൂര്‍ ഭാഗത്ത് നിന്നും കാവതികളം ഭാഗത്ത് നിന്നും വന്ന ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബൈക്കുകളിലുമായി സഞ്ചരിച്ച കാവതികളം കുറുവക്കോട്ടില്‍ സിദ്ധിഖിന്റെ മകന്‍ സിയാദ്, കോട്ടൂര്‍ കാലൊടി ഉണ്ണിന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it