Sub Lead

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കേരളം കത്തെഴുതും

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കേരളം കത്തെഴുതും
X

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള പിഎം ശ്രീ പദ്ധതിയുടെ കരാര്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കും. കേന്ദ്രത്തിന് അയക്കാനുള്ള കത്ത് ചീഫ് സെക്രട്ടറി തയ്യാറാക്കി കഴിഞ്ഞു. എന്നാല്‍ തയ്യാറാക്കിയ കത്ത് തന്നെ കേന്ദ്രത്തിന് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി പരിശോധിച്ചശേഷമായിരിക്കും കത്ത് അയക്കുക. പദ്ധതി മരവിപ്പിക്കണമെന്ന കത്ത്, സര്‍ക്കാര്‍ നേരിട്ടാണോ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേനയാണോ അയക്കുകയെന്നു വ്യക്തമല്ല. ഇനി പദ്ധതിയില്‍ മന്ത്രിസഭാ ഉപസമിതി പുനഃപരിശോധന നടത്തുമെന്നാണ് സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലെ ധാരണ.

ഈ അധ്യയനവര്‍ഷം അവസാനിക്കാന്‍ ഇനി അഞ്ചുമാസംമാത്രമാണ് ബാക്കി. കരാര്‍ മരവിപ്പിക്കാന്‍ ധാരണയായതോടെ, ഈവര്‍ഷം പിഎംശ്രീയിലേക്കുള്ള സ്‌കൂള്‍ തിരഞ്ഞെടുക്കില്ലെന്ന് ഉറപ്പായി. എന്നാല്‍, പിഎംശ്രീ കേരളം മരവിപ്പിച്ചതായി അറിയില്ലെന്നും ഇക്കാര്യത്തില്‍ രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. വ്യവസ്ഥകളില്‍ ഒരു സംസ്ഥാനത്തിനുമാത്രമായി ഇളവുനല്‍കാനാകുമെന്ന് കരുതുന്നില്ല. പദ്ധതി ഏതുവിധത്തില്‍ നടപ്പാക്കണമെന്നത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it