കേരള ബാര്‍ കൗണ്‍സില്‍ അഴിമതി; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
വിജിലന്‍സ് അന്വേഷിക്കുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി

കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ജസ്റ്റിസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്. തലശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സിജി അരുണ്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. വിജിലന്‍സ് അന്വേഷിക്കുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.
2009 മുതല്‍ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് വെല്‍ഫെയര്‍ ഫണ്ടില്‍ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹരജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെല്‍ഫെയര്‍ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതായും ആരോപണമുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്നും, സിബിഐയ്ക്ക് കൈമാറണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിലെ അക്കൗണ്ടന്റ് ചന്ദ്രന്‍, സാബു സക്കറിയ, തമിഴ്‌നാട് സ്വദേശി മുത്തു എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
RELATED STORIES
മണ്ണാര്‍ക്കാട് വീണ്ടും പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചുകൊന്നു
31 Jan 2023 6:50 AM GMTആവിക്കല്‍തോട്- കോതി കേസുകള്‍ പിന്‍വലിക്കണം: കെ ഷമീര്‍
31 Jan 2023 6:45 AM GMTഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്‍വകലാശാല വിദഗ്ധസമിതി...
31 Jan 2023 5:29 AM GMTവൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
31 Jan 2023 4:53 AM GMTമികച്ച ചിത്രകാരനുള്ള മലയാള പുരസ്കാരം ശ്രീകുമാര്‍ മാവൂരിന്
31 Jan 2023 3:55 AM GMTതൃശൂര്‍ വെടിക്കെട്ടപകടം; പരിക്കേറ്റയാള്‍ മരിച്ചു
31 Jan 2023 3:09 AM GMT