Sub Lead

അമേരിക്കയുടെ പൂര്‍ണ്ണാധികാരം അല്‍പ്പനേരത്തേക്ക് കമലാ ഹാരിസിന്

ആരോഗ്യ ചെക്കപ്പിനായി പ്രസിഡന്റ് ജോബൈഡന്‍ കൗളോണോസ്‌കോപ്പിക്ക് വിധേയമാകുന്നതിനാല്‍ അല്‍പ്പ നേരത്തേക്ക് മയക്കത്തിലായിരിക്കും. ചെക്കപ്പ് നടത്താനായി മയക്ക് സൂചി വയ്‌ക്കേണ്ടതിനാലാണ് അധികാര കൈമറ്റം നടത്തുന്നത്

അമേരിക്കയുടെ പൂര്‍ണ്ണാധികാരം അല്‍പ്പനേരത്തേക്ക് കമലാ ഹാരിസിന്
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ അധികാരങ്ങള്‍ അല്‍പ്പനേരത്തേക്ക് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കൈമാറുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത അതിന്റെ സായുധ സേനകളുടെയും അണ്വായുധങ്ങളുടെയും നിയന്ത്രണാധികാരത്തിലെത്തുന്നത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച പകലില്‍ അല്‍പനേരത്തേക്കാണ് അധിാകര കൈമാറ്റം നടക്കുന്നത്. ആരോഗ്യ ചെക്കപ്പിനായി പ്രസിഡന്റ് ജോബൈഡന്‍ കൗളോണോസ്‌കോപ്പിക്ക് വിധേയമാകുന്നതിനാല്‍ അല്‍പ്പ നേരത്തേക്ക് മയക്കത്തിലായിരിക്കും. ചെക്കപ്പ് നടത്താനായി മയക്ക് സൂചി വയ്‌ക്കേണ്ടതിനാലാണ് അധികാര കൈമറ്റം നടത്തുന്നത്. 79 ാം പിറന്നാള്‍ ആഘോഷിക്കുന്ന ദിനത്തിലാണ് ബൈഡന്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാകുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്നും സാധാരണ പരിശോധനമാത്രമാണ് നടക്കുന്നതെന്നും വൈറ്റ്ഹൗസ് അറിയിച്ചു. അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡന്‍. 57 കാരിയായ കമലാ ഹാരിസിനായിരിക്കും ബൈഡന്‍ അബോധാവസ്ഥയിലായിരിക്കുമ്പോള്‍ രാജ്യത്തിന്റെ ചുമതല. ജോര്‍ജ്ജ് ഡബ്ലിയു ബുഷ് പ്രസിഡന്റായിരിക്കെ 2002ലും 2007ലും സമാനമായ അധികാര കൈമാറ്റം നടന്നിരുന്നു. ജനുവരിയില്‍ തന്നെ കൊവിഡ് വാക്‌സിനും സെപ്തംബറില്‍ ബൂസ്റ്റര്‍ ഡോസും എടുത്ത വ്യക്തിയാണ് ബൈഡന്‍. 2019 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും ചര്‍ച്ചയായിരുന്നു. അന്ന് ആരോഗ്യാവസ്ഥ പബ്ലിഷ് ചെയ്താണ് ബൈഡന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2024 തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതുപോലെ ആരോഗ്യസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


Next Story

RELATED STORIES

Share it