Sub Lead

കെ റെയില്‍;സാങ്കേതിക,പാരിസ്ഥിതിക വിഷയങ്ങളില്‍ വ്യക്തത വരാതെ അനുമതി നല്‍കില്ല:റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

പദ്ധതി ഇതുവരെ റെയില്‍വേ അംഗീകരിച്ചിട്ടില്ലെന്നും,അംഗീകാരം നല്‍കിയത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താനാണെന്നും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി

കെ റെയില്‍;സാങ്കേതിക,പാരിസ്ഥിതിക വിഷയങ്ങളില്‍ വ്യക്തത വരാതെ അനുമതി നല്‍കില്ല:റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
X

ന്യൂഡല്‍ഹി:കെ റെയില്‍ പദ്ധതിയുടെ സാങ്കേതിക,പാരിസ്ഥിതിക വിഷയങ്ങള്‍ സംബന്ധിച്ചു വ്യക്തത വരാതെ മുന്നോട്ടുള്ള അനുമതി നല്‍കാനാവില്ലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.പദ്ധതി ഇതുവരെ റെയില്‍വേ അംഗീകരിച്ചിട്ടില്ലെന്നും,അംഗീകാരം നല്‍കിയത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താനാണെന്നും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.വിഷയത്തെച്ചൊല്ലി യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ തമ്മില്‍ സഭയില്‍ വാക്കു തര്‍ക്കവുമുണ്ടായി.

സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങള്‍ വ്യക്തമാകാനുണ്ട്. സ്റ്റാന്‍ന്റേര്‍ഡ് ഗേജ് ആയതിനാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ലൈനുകളുമായി ബന്ധിപ്പിക്കാനാവില്ല. പാത പോകുന്നത് 530 കിലോമീറ്റര്‍ പദ്ധതിയില്‍ 88 കിലോമീറ്റര്‍ പാലങ്ങളിലൂടെയും 36 കിലോമീറ്റര്‍ തുരങ്കത്തിലൂടെയുമാണ്. മണ്ണിന്റെ ഘടനയടക്കം പഠിക്കേണ്ടതുണ്ട്.പദ്ധതിച്ചെലവു സംബന്ധിച്ച കണക്കുകള്‍ യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല. ഇപ്പോഴത്തെ പദ്ധതിരേഖ പ്രകാരം നടപ്പാക്കിയാല്‍ പാരിസ്ഥിതികാഘാതം എന്താകുമെന്ന് പറയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ കണ്ടിരുന്നു. കേരളത്തില്‍ നിലവിലെ ട്രാക്കുകള്‍ തന്നെ മഴക്കാലത്ത് വെള്ളത്തിലാകാറുണ്ട്. സാങ്കേതികമായി ഈ പദ്ധതിക്ക് ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. സങ്കീര്‍ണമായ വിഷയമായതിനാല്‍ കരുതലോടെ മാത്രമേ അനുമതി സംബന്ധിച്ച നടപടികളെടുക്കൂവെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it