Sub Lead

ജാബിറും ശബ്‌നയും ഒരുങ്ങിക്കൊണ്ടിരുന്നത് മടക്കമില്ലാത്ത യാത്രക്ക് വേണ്ടി

ആഴ്ചകളായി യാത്രയുടെ ഒരുക്കത്തിലായിരുന്നു മുഹമ്മദ് ജാബിറും ശബ്‌നയും മക്കളുമെല്ലാം. അത് ഒടുവിലത്തെ യാത്രയായിരുക്കുമെന്ന് സുഹൃത്തുക്കളോ ബന്ധുക്കളോ കരുതിയില്ല

ജാബിറും ശബ്‌നയും ഒരുങ്ങിക്കൊണ്ടിരുന്നത് മടക്കമില്ലാത്ത യാത്രക്ക് വേണ്ടി
X

ദമ്മാം: ഒരിക്കലും മടങ്ങിവരാത്ത യാത്രക്കുവേണ്ടിയായിരുന്നു ജാബിറും ശബ്‌നയും ഒരുങ്ങിക്കൊണ്ടിരുന്നതെന്ന് ആരും നിനച്ചില്ല.മരണത്തിന്റെ നിത്യനിദ്രയിലേക്ക് വാഹനത്തിലേറിപ്പോയ പ്രിയപ്പെട്ടവരെയോര്‍ത്ത് നെടുവീര്‍പ്പിടുന്ന ഉറ്റവരുടെയും ഉടയവരുടെയും കണ്ണീര്‍ ഒരു നാടിന്റെ നൊമ്പര കാഴ്ചയായിരിക്കുകയാണ്.ആഴ്ചകളായി യാത്രയുടെ ഒരുക്കത്തിലായിരുന്നു മുഹമ്മദ് ജാബിറും ശബ്‌നയും മക്കളുമെല്ലാം. അത് ഒടുവിലത്തെ യാത്രയായിരുക്കുമെന്ന് സുഹൃത്തുക്കളോ ബന്ധുക്കളോ കരുതിയില്ല. സൗദിയിലെ പ്രശസ്തമായ അബ്ദുള്‍ ലത്തീഫ് അല്‍ ജമീല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ജാബിര്‍ 17 കൊല്ലം ജീവിച്ചു തീര്‍ത്ത സൗദിയിലെ ജുബൈലില്‍ നിന്ന് ജിസാനിലേക്കാണ് യാത്രപുറപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് സൗദി കുടുംബം സഞ്ചരിച്ചിരുന്ന ലാന്റ്്ക്രൂയിസര്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് ബേപ്പുര്‍ പാണ്ടികശാലക്കണ്ടി വീട്ടില്‍ ആലിക്കോയയുടേയും ഹഫ്‌സയുടേയും മൂത്തമകനാണ് മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ ഇസ്മായിലിന്റെ മകളാണ് മരണപ്പെട്ട ജാബീറിന്റെ ഭാര്യ ശബ്‌ന. ബേപ്പൂരിലെ പഴയ തറവാടുകളിലൊന്നായ പാണ്ടികശാലക്കണ്ടിയിലെ അച്ചാമ്മു ഹാജിയുടെ മകന്റെ മകനാണ് ജാബിര്‍. മരണ വിവരമറിഞ്ഞേതോടെ നിരവധിയാളുകള്‍ ഇവിടേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പിഎ മുഹമ്മദ് റിയാസും സ്ഥലത്തെത്തി. ജില്ലാ കലക്ടര്‍, നോര്‍ക്കയും സഊദി എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.


ജീവിതത്തിന്റഎ പുതിയ പച്ചപ്പിലേക്ക് യാത്ര തിരിച്ച അവരെ പക്ഷേ, വിധി എത്തിച്ചത് ആറടിയുടെ ആഴങ്ങളിലേക്ക്. കൂട്ടുകാരോടും ബന്ധുക്കളോടും യാത്ര പറഞ്ഞ് പിരിയുമ്പോള്‍ ജാബിറിനും കുടുംബത്തിനും വലിയ വിഷമമായിരുന്നു. സഹോദരന്‍ അന്‍വര്‍,അവരുടെ കുടുംബം തുടങ്ങിയ പ്രയപ്പെട്ടപലരെയും വിട്ടേച്ചാണ് ജാബിര്‍ പുതിയ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടത്. ജിസാന്‍, അസീര്‍, നജ്‌റാന്‍ മേഖലകളിലെ ഫീല്‍ഡ് ഓഫിസറായി ഒരാഴ്ചക്ക് മുമ്പ് തന്നെ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിരുന്നു. ജിസാനില്‍ അദ്ദേഹത്തിന് നല്ലൊരു സൗഹൃദം ലഭിക്കുകയും ചെയ്തിരുന്നു. അവരുടെ സഹായത്തോടെ ജിസാനിലെ അബൂഹാരിസില്‍ താമസ സ്ഥലം ഒരുക്കിയതിന് ശേഷം ജുബൈലിലുള്ള കുടുംബത്തെ കൂട്ടിവരാന്‍ ജാബിര്‍ തിരികെയെത്തിയതാണ്. നാട്ടിലായിരുന്ന കുടുംബം ഒരു മാസം മുമ്പാണ് തിരികെ സലൗദിയിലെത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് ജാബിര്‍ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭാര്യയുടേയും ഇളയ മകളുടേയും താമസ വിസ മാത്രം നിലനിര്‍ത്തി മറ്റ് രണ്ട് കുട്ടികളേയും എക്‌സിറ്റടിച്ച് നേരത്തെ നാട്ടിലേക്കയച്ചു. ഇവര്‍ക്കുള്ള സന്ദര്‍ശക വിസയുമായാണ് ജാബിര്‍ അവധിക്ക് നാട്ടിലെത്തിയത്. തിരിച്ചെത്തി ഒരു മാസം കഴിഞ്ഞാണ് കുടുംബം ദുബെയ് വഴി സൗദിയിലെത്തിയത്. ദുബെയില്‍ 14 ദിവസം ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള സംവിധാനമൊരുക്കിയാണ് ജാബിര്‍ കുടുംബത്തെ തിരികെയെത്തിച്ചത്. കുടുംബത്തെയും കൊണ്ട് മരണത്തിന്റെ തണുപ്പില്‍ ശാന്തമായി ഉറങ്ങുകയാണ് ജാബിറിപ്പോള്‍. സൗമിനും ശാന്തശീലനുമായ ജാബിറിനെപറ്റി അറിയുന്നവര്‍ക്കെല്ലാം നല്ലതേ പറയാനുള്ളൂ. ജുബൈലില്‍ നിന്ന് പോകുന്നതിനുള്ള ഒരുക്കം ആരംഭിക്കുന്നത് രണ്ടാഴ്ച് മുമ്പാണ്. ജുബൈലില്‍ താമസിച്ചിരുന്ന വീട്ടിലെ എല്ലാ സാധനങ്ങളും ഒരു ഡൈന വാഹനത്തില്‍ കയറ്റി അയച്ചാണ് ജാബിറും കുടുംബവും വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജിസാനിലേക്ക് തിരിച്ചത്. റിയാദ് വരെ തന്റെ വാഹനത്തിന്റെ തൊട്ടു പിറകിലായി ജാബിറിന്റെ കാറും ഉണ്ടായിരുന്നുവെന്നാണ് ഡൈന െ്രെഡവര്‍ പറഞ്ഞത്. പിന്നീട് അവരെ കാണാതായി. ലൊക്കേഷന്‍ മാപ്പ് തന്നിരുന്നതിനാല്‍ കാത്തുനില്‍ക്കാതെ സാധനങ്ങളുമായി നേരെ ജിസാനിലേക്ക് തന്നെ പോയി.ഡൈന െ്രെഡവര്‍ പറഞ്ഞു. അവിടെയുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് സാധനങ്ങള്‍ ഇറക്കുന്നതിന് മുമ്പ് ജാബിറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അപകട നടന്നതായി അറിയുന്നത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള റിയാന്‍ ജനറല്‍ ആശുപത്രിയില്‍ മലയാളി നഴ്‌സുമാര്‍ നഴ്‌സിങ് തങ്ങളുടെ അസോസിയേഷന്റെ ഗ്രൂപ്പില്‍ പങ്കുവെച്ച വിവരത്തെ തുടര്‍ന്നാണ് ഇവര്‍ അപകടത്തില്‍പ്പെട്ട വിവരം പുറം ലോകമറിഞ്ഞത്.

Next Story

RELATED STORIES

Share it