Sub Lead

ഗസയില്‍ നിന്നു വിട്ടയക്കുന്ന മൂന്നു പേര്‍ക്ക് പകരം 369 ഫലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിക്കും

ഗസയില്‍ നിന്നു വിട്ടയക്കുന്ന മൂന്നു പേര്‍ക്ക് പകരം 369 ഫലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിക്കും
X

ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയക്കുന്ന മൂന്നു ജൂതന്‍മാരുടെ പേരുവിവരങ്ങള്‍ ഹമാസും ഇസ്‌ലാമിക് ജിഹാദും പുറത്തുവിട്ടു. ഇതിന് പകരമായി 369 ഫലസ്തീനികളെ ഇസ്രായേല്‍ ജയിലില്‍ നിന്നും വിടും. ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരാണ് 36 പേര്‍. 333 പേര്‍ ഗസയില്‍ നിന്നുള്ളവരാണ്.

2023 ഒക്ടോബര്‍ ഏഴിന് കുടിയേറ്റ ഗ്രാമമായ നിര്‍ ഒാസിലില്‍ നിന്നും പിടികൂടിയ യെര്‍ ഹോണിനെ നാളെ വിടുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. അര്‍ജന്റീനയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഇയാള്‍. കൂടുതല്‍ ജൂതന്‍മാരെ ഫലസ്തീന്‍ ഭൂമിയില്‍ കുടിയിരുത്തുന്നതിന്റെ ചുമതല ഇയാള്‍ക്കുണ്ടായിരുന്നു. റഷ്യയില്‍ നിന്നെത്തി ഇസ്രായേലില്‍ താമസമാക്കിയ അലക്‌സാണ്ടര്‍ ട്രുഫനോവിനെ (29)യും നാളെ വിട്ടയക്കും. ഇയാളുടെ മാതാവിനെയും പെണ്‍സുഹൃത്തിനെയും 2023 നവംബറില്‍ വിട്ടയച്ചിരുന്നു. യുഎസില്‍ നിന്നെത്തി ഇസ്രായേലില്‍ താമസമാക്കിയ സാഗുയ് ഡെക്കെല്‍ ചെന്നും നാളെ മോചിതനാവും.

Next Story

RELATED STORIES

Share it