Sub Lead

ഇറാനിലെ രാജവാഴ്ച അനുകൂല ഗ്രൂപ്പ് സായുധ സംഘടനയെന്ന് റെസ പഹ്‌ലാവി

ഇറാനിലെ രാജവാഴ്ച അനുകൂല ഗ്രൂപ്പ് സായുധ സംഘടനയെന്ന് റെസ പഹ്‌ലാവി
X

ടൊറന്റോ: ഇറാനിലെ രാജവാഴ്ച അനുകൂല ഗ്രൂപ്പ് സായുധ സംഘടനയാണെന്ന് പ്രഖ്യാപിച്ച് അവസാന ഷായുടെ മകന്‍ റെസ പഹ്‌ലാവി. കാനഡയിലെ ടൊറന്റോയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് റെസ പഹ്‌ലാവി ഇക്കാര്യം പറഞ്ഞത്. ഇറാനിലെ ജനാധിപത്യ ഭരണകൂടത്തെ മാറ്റി രാജഭരണം പുനസ്ഥാപിക്കാന്‍ സായുധ കലാപ ഗ്രൂപ്പുകള്‍ രൂപീകരിക്കുമെന്ന് റെസ പഹ്‌ലാവി പറഞ്ഞു. അഹിംസയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അവകാശപ്പെട്ടിരുന്ന റെസ പഹ്‌ലാവി ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തെ പിന്തുണച്ചിരുന്നു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരില്‍ കണ്ടാണ് അതിക്രമത്തിന് റെസ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ഇറാനിലെ ഭരണകൂടത്തെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖ രാജവാഴ്ച്ച അനുകൂലികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്. മുഹമ്മദ് റെസ പഹ്‌ലാവി എന്ന ഇറാനിലെ അവസാന ഷായെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാണ് റൂഹുള്ള ഖൊമൈനി ഇറാനില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിച്ചത്. മുഹമ്മദ് റെസ പഹ്‌ലാവിയുടെ മകനായ റെസ പഹ്‌ലാവി താന്‍ രാജകുമാരനാണെന്നാണ് അവകാശപ്പെടുന്നത്. ജനാധിപത്യ വ്യവസ്ഥയെ പിന്തുണക്കുന്നു എന്ന് അവകാശപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ ഇറാനില്‍ രാജഭരണം സ്ഥാപിക്കുന്നതിന് അനുകൂലമാണ്.

Next Story

RELATED STORIES

Share it