Sub Lead

യുപിയിലെ ആശുപത്രിയില്‍ നവജാതശിശുവിനെ നായ്ക്കള്‍ കടിച്ചുകൊന്നു

യുപിയിലെ ആശുപത്രിയില്‍ നവജാതശിശുവിനെ നായ്ക്കള്‍ കടിച്ചുകൊന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ വനിതാ ആശുപത്രിയില്‍ നവജാതശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കുഞ്ഞിനെ നായ്ക്കള്‍ ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രിയില്‍ എത്തിയ മറ്റുരോഗികള്‍ ഓടിക്കൂടിയെങ്കിലും കുഞ്ഞിന്റെ തല നായ്ക്കള്‍ ഇല്ലാതാക്കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. തൂക്കക്കുറവുമായി ജനിച്ച കുട്ടിയെ പ്രത്യേക ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്. തല പൂര്‍ണമായും വികാസം പ്രാപിച്ചിരുന്നില്ല. കൂടാതെ നട്ടെല്ലും പൂര്‍ണവളര്‍ച്ചയെത്തിയിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ കുടുംബമാവാം കുട്ടിയെ ഉപേക്ഷിച്ചതെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. ഈ ആശുപത്രിയില്‍ സുരക്ഷാ വീഴ്ച്ചയുണ്ടാവല്‍ സ്ഥിരം സംഭവമാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it