Sub Lead

ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ പ്രശ്‌നമെന്ന്'' ഇസ്രായേലി മാധ്യമങ്ങള്‍

ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു; ഗുരുതര സുരക്ഷാ പ്രശ്‌നമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍
X

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന സയണിസ്റ്റ് സൈനികന്‍ കൊല്ലപ്പെട്ടു. സയണിസ്റ്റ് സൈന്യത്തിന്റെ 601ാം കോമ്പാറ്റ് എഞ്ചിനീയറിങ് ബറ്റാലിയനിലെ സര്‍ജന്റ് യിസ്രായേല്‍ നതാന്‍ റോസെന്‍ഫെല്‍ഡ് ആണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ജബലിയ ക്യാംപിന് സമീപം ആന്റി ടാങ്ക് മിസൈല്‍ സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഗുരുതര സുരക്ഷാ പ്രശ്‌നമുള്ളതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഖാന്‍ യൂനിസില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഇസ്രായേലി സൈന്യം ഉത്തരവിറക്കി.

Next Story

RELATED STORIES

Share it