Sub Lead

അറസ്റ്റ് ഭയന്ന് കാനഡയുടെ വ്യോമാതിര്‍ത്തി നെതന്യാഹു ഒഴിവാക്കിയെന്ന് റിപോര്‍ട്ട്

അറസ്റ്റ് ഭയന്ന് കാനഡയുടെ വ്യോമാതിര്‍ത്തി നെതന്യാഹു ഒഴിവാക്കിയെന്ന് റിപോര്‍ട്ട്
X

തെല്‍അവിവ്: ഗസയില്‍ വംശഹത്യ നടത്തിയതിന് അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിട്ടുള്ളതിനാല്‍ കനഡയുടെ വ്യോമാതിര്‍ത്തി ഒഴിവാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസിലേക്ക് പോവുമ്പോഴും തിരികെ വരുമ്പോഴും കനേഡിയന്‍ വ്യോമാതിര്‍ത്തി നെതന്യാഹു ഒഴിവാക്കിയെന്ന് ഇസ്രായേലി മാധ്യമമായ മാരിവ് റിപോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ(ഐസിസി) അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏതുവഴിയാണ് പോവുന്നതെന്ന് ആരെയും അറിയിക്കാതെ രഹസ്യമായാണ് നെതന്യാഹുവിന്റെ വിമാനം യുഎസിലേക്ക് പോയതെന്നും മാരിവിലെ റിപോര്‍ട്ട് പറയുന്നു. ഐസിസി ഉത്തരവ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയിലും നെതന്യാഹുവിന്റെ വിമാനം പ്രവേശിച്ചിട്ടില്ല.

Next Story

RELATED STORIES

Share it