Sub Lead

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധക സംഘം ഇറാന്‍ വിട്ടു

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധക സംഘം ഇറാന്‍ വിട്ടു
X

തെഹ്‌റാന്‍: ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നിരീക്ഷണം നടത്തിയിരുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ(ഐഎഇഎ) പരിശോധക സംഘം ഇറാന്‍ വിട്ടു. യുഎസും ഇസ്രായേലും ആണവകേന്ദ്രങ്ങളെ ആക്രമിച്ചതിനെ തുടര്‍ന്ന് ഐഎഇഎയുമായുള്ള ബന്ധം വിഛേദിക്കുന്ന നിയമം ഇറാന്‍ പാസാക്കിയിരുന്നു. തുടര്‍ന്നാണ് പരിശോധക സംഘത്തോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചത്. പരിശോധക സംഘം വിയന്നയിലെ ഹെഡ് ക്വോര്‍ട്ടേഴ്‌സില്‍ എത്തിയതായി ഐഎഇഎ മേധാവി റഫേല്‍ ഗ്രോസി അറിയിച്ചു. ആണവ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഐഎഇഎയില്‍ നിന്ന് ഇസ്രായേലിന് ലഭിച്ചുവെന്നാണ് ഇറാന്റെ വിലയിരുത്തല്‍. എന്നാല്‍, ഇറാന്‍ ഐഎഇഎയുമായി സഹകരിക്കണമെന്നാണ് യുഎസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it