Sub Lead

കോടഞ്ചേരി സ്വദേശി വെടിയേറ്റ് മരിച്ച നിലയില്‍

കോടഞ്ചേരി സ്വദേശി വെടിയേറ്റ് മരിച്ച നിലയില്‍
X

കോഴിക്കോട്: കോടഞ്ചേരി പാത്തിപ്പാറയില്‍ മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രനാ(52)ണ് മരിച്ചത്. മൂന്നു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ഇന്നു മൂന്നു മണിക്കാണ് പാത്തിപ്പാറ വെള്ളയ്ക്കാകുടി പറമ്പിനോട് ചേര്‍ന്നുള്ള തോട്ടില്‍ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ലൈസന്‍സ് ഇല്ലാത്ത തോക്കും സമീപത്തുനിന്നു കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തും. വനംവകുപ്പിന്റെ രണ്ടു കേസുകളില്‍ പ്രതിയാണ് ചന്ദ്രനെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it