Sub Lead

എച്ച്‌ഐവി ബാധിതരെ ഭിന്നശേഷിക്കാരായി കാണണമെന്ന് ഡല്‍ഹി ഹൈക്കോടതി

എച്ച്‌ഐവി ബാധിതരെ ഭിന്നശേഷിക്കാരായി കാണണമെന്ന് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന എച്ച്‌ഐവി ബാധിതരെ ഭിന്നശേഷിക്കാരായി കാണണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. എച്ച്‌ഐവി ബാധിതര്‍ ദീര്‍ഘകാലം പല പ്രശ്‌നങ്ങളും സഹിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സി ഹരിശങ്കറിന്റെയും ഓം പ്രകാശ് ശുക്ലയുടെയും ഉത്തരവ്. നിയമിച്ച പദവിയിലെ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ അയാള്‍ക്ക് പ്രയാസമുണ്ടാവുകയാണെങ്കില്‍ സാധ്യമായ തസ്തികയിലേക്ക് മാറ്റമെന്നും കോടതി നിര്‍ദേശിച്ചു.

അതിര്‍ത്തി രക്ഷാസേനയില്‍ പ്രവര്‍ത്തിച്ചിരുന്ന, പിന്നീട് എച്ച്‌ഐവി ബാധയെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും ഒഴിവാക്കിയ ഒരാള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2017ലാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. ഏതാനും മാസത്തിന് ശേഷം എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് വിവിധരോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അതിനെല്ലാം ചികില്‍സയും തേടി. പ്രതിരോധ ശേഷിയില്ലാത്തതിനാല്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് ബിഎസ്എഫ് പ്രഖ്യാപിച്ചു. തുടര്‍ന്ന് 2019ല്‍ ഒഴിവാക്കി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it