Sub Lead

ഇന്ത്യക്ക് ചാംപ്യന്‍സ് ട്രോഫി; മസ്ജിദിന് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ഹിന്ദുത്വര്‍; മധ്യപ്രദേശിലെ മോവില്‍ വന്‍ സംഘര്‍ഷം (വീഡിയോകള്‍)

ഇന്ത്യക്ക് ചാംപ്യന്‍സ് ട്രോഫി; മസ്ജിദിന് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ഹിന്ദുത്വര്‍; മധ്യപ്രദേശിലെ മോവില്‍ വന്‍ സംഘര്‍ഷം (വീഡിയോകള്‍)
X

ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ മസ്ജിദിന് മുന്നില്‍ സംഘര്‍ഷമുണ്ടാക്കി ഹിന്ദുത്വ സംഘങ്ങള്‍.

മധ്യപ്രദേശിലെ ഇന്‍ഡോറിലെ മോവിലെ ജമാ മസ്ജിദിന് മുന്നിലാണ് തറാവീഹ് നമസ്‌കാരത്തിന്റെ സമയത്ത് ഹിന്ദുത്വര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും പടക്കങ്ങള്‍ പൊട്ടിച്ചും പ്രകടനം നടത്തിയത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. പ്രകോപനത്തെ പള്ളിയിലുണ്ടായിരുന്ന മുസ്‌ലിംകള്‍ ചോദ്യം ചെയ്തുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഇതിന് ശേഷം ഹിന്ദുത്വര്‍ പാട്ടിബസാറിലും മാര്‍ക്കറ്റ് ചൗക്കിലും ജമാമസ്ജിദ് പരിസരത്തും ബതാക് മൊഹല്ല പ്രദേശത്തും ധാന്‍മാണ്ഡിയിലുമായി 12 ബൈക്കുകളും രണ്ടു കാറുകളും അഗ്നിക്കിരയാക്കി. ബതാക്ക് മൊഹല്ലയില്‍ ഒരു കടയ്ക്ക് തീയിട്ടു. മാര്‍ക്കറ്റ് ചൗക്കില്‍ രണ്ടു കടകള്‍ക്കും തീയിട്ടു. കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it