Sub Lead

ഉന മസ്ജിദ് ലക്ഷ്യമിട്ട് ഹിന്ദുത്വര്‍

ഉന മസ്ജിദ് ലക്ഷ്യമിട്ട് ഹിന്ദുത്വര്‍
X

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ സഞ്ചോലി മസ്ജിദിന് പിന്നാലെ ഉനയിലെ പള്ളിയും ലക്ഷ്യമിട്ട് ഹിന്ദുത്വര്‍. ഉനയിലെ ദൗലത്ത്പൂരില്‍ വഖ്ഫ് ഭൂമിയില്‍ നിര്‍മിച്ച പള്ളിക്കെതിരെയാണ് ഹിന്ദുത്വര്‍ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ പള്ളിയില്‍ ചില അറ്റകുറ്റപണികള്‍ നടക്കുന്നുണ്ട്. അത് ചൂണ്ടിക്കാട്ടിയാണ് പള്ളിക്കെതിരെ കാംപയിന്‍ ആരംഭിച്ചത്. പള്ളി പ്രദേശവാസികളായ ഹിന്ദുക്കള്‍ക്ക് ഭീഷണിയാണെന്ന് ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്നു. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് ഹിന്ദുത്വര്‍ നിവേദനവും നല്‍കി. നിവേദനത്തില്‍ എസ്ഡിഎം അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it