Sub Lead

'സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് ആഗോള പിന്തുണ''; ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ 108ാം വാര്‍ഷികത്തില്‍ ഹമാസ്

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് ആഗോള പിന്തുണ; ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ 108ാം വാര്‍ഷികത്തില്‍ ഹമാസ്
X

ബെയ്‌റൂത്ത്: ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിന് ആഗോളതലത്തില്‍ വന്‍പിന്തുണ ലഭിച്ചതായി ഹമാസ്. ചരിത്രപരമായ ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാമെന്ന ബ്രിട്ടീഷ് കൊളോണിയല്‍ വ്യവസ്ഥയുടെ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ 108ാം വാര്‍ഷികത്തിലാണ് ലബ്‌നാനിലെ ഹമാസ് പ്രസ്ഥാനം ഇക്കാര്യം അറിയിച്ചത്. ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി രൂപീകരിച്ച ഇസ്രായേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രത്തിന്റെ പതനം ചരിത്രപരമായ അനിവാര്യമാണ്. ഫലസ്തീനില്‍ സയണിസ്റ്റ് രാഷ്ട്രം സ്ഥാപിച്ചതും തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം അവര്‍ വംശഹത്യ നടത്തിയതും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ആവശ്യകത തെളിയിക്കുന്നു. വംശഹത്യ നടത്തിയിട്ടും ഫലസ്തീനികള്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനായി നിലനിന്നത് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള പിന്തുണ തെളിയിക്കുന്നു. സയണിസ്റ്റ് ആക്രമണങ്ങള്‍ മൂലം നാടുവിടേണ്ടി വന്ന ഫലസ്തീനികളുടെ തിരിച്ചുവരവും ഫലസ്തീന്‍ രാഷ്ട്ര രൂപീകരണവും സയണിസ്റ്റ് രാഷ്ട്രം ഇല്ലാതാവലും ചരിത്രപരമായ നീതിയാണ്. ഫലസ്തീനികളുടെ നിയമാനുസൃതവും ചരിത്രപരവുമായ സായുധപോരാട്ടം എല്ലാ അവകാശങ്ങളും വീണ്ടെടുക്കാനുള്ളതാണ്. അവകാശങ്ങള്‍ നേടുന്നത് വരെ ഫലസ്തീനികള്‍ ചെറുത്തുനില്‍പ്പും പോരാട്ടവും തുടരുമെന്നും പ്രസ്താവന പറയുന്നു.


Next Story

RELATED STORIES

Share it