Big stories

ചരക്ക് യാനത്തില്‍ നിന്ന് 400 അഭയാര്‍ഥികളെ രക്ഷിച്ചതായി ഗ്രീസ്

തുര്‍ക്കിയുടെ കൊടിവച്ച ചരക്കു യാനത്തില്‍ നിന്നാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ രക്ഷിച്ച് കരയിലെത്തിച്ചത്

ചരക്ക് യാനത്തില്‍ നിന്ന് 400 അഭയാര്‍ഥികളെ രക്ഷിച്ചതായി ഗ്രീസ്
X

ഏതന്‍സ്: മെഡിറ്ററേനിയന്‍ കടലില്‍ അലഞ്ഞു തിരിയുകയായിരുന്ന ചരക്ക് ബോട്ടില്‍ നിന്ന് 400 അഭയാര്‍ഥികളെ രക്ഷിച്ചതായി ഗ്രീസ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെ കൊടിവച്ച ചരക്കു യാനത്തില്‍ നിന്നാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ രക്ഷിച്ച് കരയിലെത്തിച്ചത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. കടലില്‍ കുടുങ്ങി കിടക്കുകയായിരുന്ന ഇവര്‍ക്ക് ആവശ്യമായ ഭഷണങ്ങള്‍ നല്‍കി. സുരക്ഷിതരായി ഇവരെ കരയ്‌ക്കെത്തിച്ചതായി ഗ്രീസ് സര്‍ക്കാര്‍ വക്താവ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചെറിയ ചരക്കു യാനത്തില്‍ നൂറ്കണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്.

ചരക്ക് യാനത്തില്‍ നിന്ന് 400 അഭയാര്‍ഥികളെ രക്ഷിച്ചതായി ഗ്രീസ്തുര്‍ക്കി യില്‍ നിന്നുള്ള ചരക്കുമായാണ് ഇത് എത്തിയത്. അഭയാര്‍ഥികള്‍ ഏതു രാജ്യക്കാരാണെന്ന വ്യക്തമായിട്ടില്ല. പലരുടെയും കയ്യില്‍ രേഖകളില്ലാത്തതിനാല്‍ പൗരത്വം മനസ്സിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. രക്ഷിച്ചവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. തുര്‍ക്കിയില്‍ നിന്ന നിരന്തരമായി നടക്കുന്ന മനുഷ്യ കടത്തിനെതിരെ തുര്‍ക്കി കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതി ഏതന്‍സ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. തുര്‍ക്കിയില്‍ നിന്നാണ് മിക്ക അഭയാര്‍ഥികളും കുടിയേറ്റക്കാരും മെഡിറ്ററേനിയന്‍ കടലില്‍ പ്രവേശിക്കുന്നത്. ഇവരാണ് ബാല്‍ക്കന്‍ ഇടനാഴിയിലൂടെ വിവിധ യൂറോപ്യന്‍ രാജ്യങ്ഹളെ ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it