ടി പി വധക്കേസിലെ പ്രതികളെ സംരക്ഷിക്കുകയെന്നത് സര്‍ക്കാര്‍ നിലപാട്:കെ കെ രമ
കൊവിഡ് പശ്ചാത്തലം പറഞ്ഞു പ്രതികള്‍ക്ക് പരോള്‍ നീട്ടി നല്‍കുകയാണെന്നും കെ കെ രമ കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്
BY SNSH11 Jan 2022 6:21 AM GMT

X
SNSH11 Jan 2022 6:21 AM GMT
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നിലപാടാണെന്ന് കെ കെ രമ എംഎല്‍എ.ക്രിമിനലുകള്‍ക്ക് വിളയാടാനുള്ള ഫലഭൂയിഷ്ഠമായ മണ്ണായി കേരളം മാറിയെന്നും രമ പറഞ്ഞു. ടി പി കേസില്‍ പരോളില്‍ ഇറങ്ങിയ കിര്‍മാണി മനോജിനെ വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ നിന്ന് പിടികൂടിയ പശ്ചാത്തലത്തിലാണ് കെ കെ രമയുടെ പ്രതികരണം.
കൊവിഡ് പശ്ചാത്തലം പറഞ്ഞു പ്രതികള്‍ക്ക് പരോള്‍ നീട്ടി നല്‍കുകയാണെന്നും കെ കെ രമ കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. പ്രതികള്‍ക്ക് മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി നല്‍കുന്നത് സിപിഎമ്മും സര്‍ക്കാരുമാണ്. ഗുണ്ടകള്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത് പോലിസ് അറിഞ്ഞില്ലേയെന്നും ഇന്റലിജന്‍സ് വിഭാഗവും പോലിസും എന്താണ് ചെയ്യുന്നതെന്നും രമ ചോദിച്ചു.
വയനാട്ടില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടേ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയിലാണ് ടി പി വധകേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 15 പേര്‍ കസ്റ്റഡിയിലായത്.
Next Story
RELATED STORIES
ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMT