Sub Lead

ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ ഇരക്ക് വീടൊരുങ്ങുന്നു

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് അടച്ചിട്ടിരിക്കുകയാണ് രാജേശ്വരി

ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ ഇരക്ക് വീടൊരുങ്ങുന്നു
X

കാസര്‍ഗോട്: ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ വിദ്യാനഗറിലെ രാജേശ്വരിക്കും മകള്‍ക്കും വീടൊരുക്കാന്‍ അധികൃതര്‍ തയ്യാറായി. ഇരുമ്പ് വാതില്‍ മുറിക്കുള്ളില്‍ കഴിയുന്ന അഞ്ജലിയുടെ ചികിത്സയ്ക്കും കുടുംബത്തിന് വീടൊരുക്കുന്നതിനുള്ള നടപടിയാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് അടച്ചിട്ടിരിക്കുകയാണ് രാജേശ്വരി. മനോനില തെറ്റുമ്പോള്‍ നിയന്ത്രിക്കാനാണ് മകള്‍ അഞ്ജലിയെ രാജേശ്വരി അടച്ചിടുന്നത്. ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ് കഴിഞ്ഞ ദിവസം രാജേശ്വരിയുടെ വീട്ടിലെത്തിയിരുന്നു. വിദഗ്ധ ഡോക്ടരെക്കൊണ്ട് അഞ്ജലിയെ പരിശോധിപ്പിച്ച് ചികിത്സിക്കുന്നതിന് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വീടിനുള്ള സംവിധാനവും ഒരുക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ വിശദമാക്കി.

മകളെ പരിചരിക്കേണ്ടതിനാല്‍ രാജേശ്വരിക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ജോലിക്ക് പോകാനാകില്ല. കുടുംബത്തിന്റെ ജീവിതച്ചെലവിനുള്ള തുകയ്ക്കായി ഒരു സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമം ചെങ്കള പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. കാസര്‍ഗോട് നിരവധി കുട്ടികളെ പോലെ അഞ്ജലിയും എന്‍ഡോസള്‍ഫാന്‍ വിതച്ച മഹാദുരിതത്തിന്റെ ഇരയാണ്. ഓട്ടിസം ബാധിച്ചതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അഞ്ജലി അടുത്തുചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കും. സ്വയം ശരീരത്തില്‍ കടിച്ച് മുറിവാക്കുകയും ചെയ്യും. കുളിപ്പിക്കാനും കക്കൂസില്‍ കൊണ്ടുപോകാനും ആഹാരം നല്‍കാനുമൊക്കെ പുറത്തേക്ക് കൊണ്ടുവരും. ബംഗളുരുവില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്.രാജേശ്വരിയും അഞ്ജലിയും അമ്മാവന്റെ വീട്ടിലാണ് ഈപ്പോള്‍ താമസിക്കുന്നത്.

Next Story

RELATED STORIES

Share it