Sub Lead

ഗര്‍ഭസ്ഥ ശിശുക്കളെയും കുട്ടികളെയും ജീവനോടെ കത്തിച്ച് ഇസ്രായേലി സൈന്യം

ഗര്‍ഭസ്ഥ ശിശുക്കളെയും കുട്ടികളെയും ജീവനോടെ കത്തിച്ച് ഇസ്രായേലി സൈന്യം
X

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യം ഇന്നലെ മാത്രം കൊലപ്പെടുത്തിയത് 113 പേരെ. 534 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മാര്‍ച്ച് 18 മുതല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 8,363 പേര്‍ കൊല്ലപ്പെട്ടു. 31,004 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ഗസയിലെ തല്‍ അല്‍ ഹവയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെത്തിയ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു. മരിച്ചു കിടക്കുന്ന ഒരു സ്ത്രീയുടെ അടുത്ത് ഗര്‍ഭസ്ഥ ശിശുവും മരിച്ചു കിടക്കുന്നുണ്ടായിരുന്നു. video

പട്ടിണി മൂലം അഞ്ച് വയസിന് താഴെയുള്ള 21 കുട്ടികള്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയും വെളിപ്പെടുത്തി. കഴിഞ്ഞ 80 ദിവസമായി ഗസയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു.

അതേസമയം, ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരാന്‍ ബ്രസീല്‍ അപേക്ഷ നല്‍കി.

Next Story

RELATED STORIES

Share it