- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ അമിതം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍-ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയാറെന്ന്
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ മടികൂടാതെ അതില്‍ ഒപ്പിട്ടു നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ അമിതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ന്റെ ആരോപണം. ഇത്തരത്തിലാണ് കാര്യങ്ങളെങ്കില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഗവര്‍ണര്‍ അസാധാരണമായി പ്രതികരിച്ചത്. വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ വളരേയധികം കൂടുതലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ മടികൂടാതെ അതില്‍ ഒപ്പിട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിഷേധമാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ഗവര്‍ണറും ഇത്തരത്തില്‍ അസാധാരണമായ ഒരു പ്രതിഷേധം നടത്തിയിട്ടില്ല.
ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായത് മുതല്‍ പല വിഷയത്തിലും സര്‍ക്കാരുമായി ഇടഞ്ഞിരുന്നു. സംഘപരിവാരത്തിന്റെ സഹയാത്രികനായ ആരിഫ് മുഹമ്മദ്ഖാന്‍ ഇടതു സര്‍ക്കാറിന്റെ വിവിധ വീക്ഷണങ്ങളോട് എതിരായാണ് പ്രവര്‍ത്തിച്ചിരുന്നത്. പൗരത്വ നിയമ വിഷയത്തിലുള്‍പ്പടെ ഈ വിയോജിപ്പ് പല രീതിയില്‍ പുറത്തുവന്നിരുന്നു. പക്ഷേ അടുത്തകാലത്തായി ഗവര്‍ണറുമായി സര്‍ക്കാര്‍ രമ്യതയിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഗവര്‍ണര്‍ ഇത്തരത്തിലൊരു പ്രതിഷേധവുമായി രംഗത്ത് വന്നത്. ഡിസംബര്‍ എട്ടിനാണ് ഗവര്‍ണര്‍ സര്‍ക്കാരിന് വിവാദ പ്രയോഗങ്ങളുള്ള കത്തയച്ചത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനു പുനര്‍ നിയമനം നല്‍കിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം സംഭവങ്ങളിലുള്ള അതൃപ്തിയാണ് ഗവര്‍ണര്‍ കത്തെഴുതാന്‍ കാരണമെന്നാണ് കരുതുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















