Sub Lead

''സര്‍വകലാശാലകളെ ആര്‍എസ്എസ് ശാഖയാക്കരുത്''; തുര്‍ക്കി സര്‍വകലാശാലകളുമായുള്ള ബന്ധം വിഛേദിച്ചതിനെതിരെ വിദ്യാര്‍ഥി സംഘടന

സര്‍വകലാശാലകളെ ആര്‍എസ്എസ് ശാഖയാക്കരുത്; തുര്‍ക്കി സര്‍വകലാശാലകളുമായുള്ള ബന്ധം വിഛേദിച്ചതിനെതിരെ വിദ്യാര്‍ഥി സംഘടന
X

ഹൈദരാബാദ്: രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ തുര്‍ക്കിയിലെ സര്‍വകലാശാലകളുമായുള്ള ബന്ധം വിഛേദിച്ചതിനെതിരെ ആസാദ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എയുഎസ്എഫ്) രംഗത്തെത്തി. സര്‍വകലാശാലകളെ ആര്‍എസ്എസ് ശാഖകള്‍ ആക്കരുതെന്നും തുര്‍ക്കിയുമായുള്ള അക്കാദമിക് ബന്ധം പുനസ്ഥാപിക്കണമെന്നും എയുഎസ്എഫ് ആവശ്യപ്പെട്ടു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്താന്‍ തുര്‍ക്കി നിര്‍മിത ആയുധങ്ങള്‍ ഉപയോഗിച്ചെന്ന് പറഞ്ഞാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി, ജാമിഅ മിലിയ ഇസ്‌ലാമിയ എന്നിവര്‍ തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രങ്ങള്‍ റദ്ദാക്കിയത്. ഇതിനെ എയുഎസ്എഫ് വിമര്‍ശിക്കുന്നു.

'' ഭീകരവാദ ആരോപണങ്ങളോ രാഷ്ട്രീയ തര്‍ക്കങ്ങളോ അക്കാദമിക് സഹകരണം നിയന്ത്രിക്കുന്നതിന് ഒരു കാരണമായി ഉപയോഗിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ സത്തയെത്തന്നെ ദുര്‍ബലപ്പെടുത്തുന്നു. ദേശീയതയുടെ മറവില്‍ അക്കാദമിക് ബന്ധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് ഇന്ത്യയുടെ ആഗോള അക്കാദമിക് പ്രശസ്തിയെ ദോഷകരമായി ബാധിക്കുക മാത്രമല്ല, നമ്മുടെ സര്‍വകലാശാലകളെ സ്വേച്ഛാധിപത്യ ശക്തികളുടെ ഇടുങ്ങിയ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന പ്രത്യയശാസ്ത്ര ശക്തികേന്ദ്രങ്ങളാക്കി മാറ്റാനുള്ള സാധ്യതയുണ്ട്.''- പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it