Sub Lead

ആറു പേരെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ആറു പേരെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു
X

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം കട്ടച്ചിറയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ക്കു മുഖത്താണ് പരുക്ക്. ഇവരെ വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടച്ചിറ സ്വദേശികളായ അനന്ദവല്ലി (71), രാധാകൃഷ്ണന്‍ (58), സദാനന്ദന്‍ (70), അര്‍ജുനന്‍ (59), ലളിത, ഉഷ എന്നിവര്‍ക്ക് നായയുടെ കടിയേറ്റു. സദാനന്ദന്റെ കണ്ണിന് പരുക്കുണ്ട്. ഉഷ ഓടുന്നതിനിടെ വീണു കൈ ഒടിഞ്ഞു. പരുക്കേറ്റവര്‍ കോട്ടയം, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കാണ് നായയുടെ ആക്രമണമുണ്ടായത്. ആക്രമിച്ച നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.

Next Story

RELATED STORIES

Share it