Sub Lead

കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി; ട്രെയ്‌നില്‍ വിതരണം ചെയ്യാനും ശ്രമം

കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി; ട്രെയ്‌നില്‍ വിതരണം ചെയ്യാനും ശ്രമം
X

കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയ്‌നുകളില്‍ വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണം പിടികൂടി. കടവന്ത്രയിലെ 'ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍' എന്ന സ്ഥാപനത്തില്‍ നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധന നടക്കുമ്പോള്‍ സ്ഥാപനവുമായി ബന്ധപ്പെട്ടയാരും തന്നെ സ്ഥലത്തില്ലായിരുന്നു. പ്രദേശത്ത് മാലിന്യം തള്ളുന്നതിനാല്‍ സ്ഥാപനത്തിനെതിരെ നിരവധി തവണ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇനി തുറക്കാന്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല.

Next Story

RELATED STORIES

Share it