Sub Lead

''ഇസ്രായേലി സൈന്യത്തിന് മരണം'' പാട്ടുമായി ഐറിഷ് ബ്രാന്‍ഡ്; വിമര്‍ശിച്ച് യുകെ സര്‍ക്കാര്‍ (VIDEO)

ഇസ്രായേലി സൈന്യത്തിന് മരണം പാട്ടുമായി ഐറിഷ് ബ്രാന്‍ഡ്; വിമര്‍ശിച്ച് യുകെ സര്‍ക്കാര്‍ (VIDEO)
X

ലണ്ടന്‍: ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന് മരണം എന്ന പാട്ടുമായി ഐറിഷ് ബാന്‍ഡായ ക്‌നീകാപ്പ്. ഇന്നലെ ഗ്ലാസ്റ്റണ്‍ബറിയില്‍ നടന്ന പരിപാടിയിലാണ് ബ്രിട്ടീഷ് പങ്ക് ബോബ് വൈലന്‍ ഇസ്രായേലി സൈന്യത്തിന് മരണം എന്നു പാടിയത്. ഫ്രീ ഫലസ്തീന്‍ എന്നും അദ്ദേഹം പറഞ്ഞു. യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറെയും അദ്ദേഹം വിമര്‍ശിച്ചു. ഇതോടെ ബിബിസി പരിപാടിയുടെ ലൈവ് കട്ട് ചെയ്തു.

കൊളോണിയലിസം എന്നാല്‍ എന്താണ് എന്ന് അറിയാമെന്നും അന്താരാഷ്ട്ര ഐക്യദാര്‍ഡ്യത്തിന്റെ പ്രാധാന്യം അറിയാമെന്നും ബാന്‍ഡ് അംഗമായ മോ ചാര പറഞ്ഞു. ഫലസ്തീനി കഫിയ ധരിച്ചാണ് മോ ചാര പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ ധാരാളം ഫലസ്തീനി പതാകകള്‍ ഉണ്ടെന്നും അത് വെട്ടിമാറ്റാന്‍ ബിബിസിയുടെ എഡിറ്റര്‍ പാടുപെടുമെന്നും അദ്ദേഹം പരിഹസിച്ചു.

ലബ്‌നാനിലെ ഹിസ്ബുല്ലയുടെ പതാക ഉയര്‍ത്തിയതിന് നവംബറില്‍ തീവ്രവാദ പരമായ കേസുകള്‍ സര്‍ക്കാര്‍ മോ ചാരക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നു. ഞങ്ങളെല്ലാം ഫലസ്തീന്‍ ആക്ഷനാണെന്ന് പറയുന്ന ടീ ഷര്‍ട്ട് ധരിച്ചാണ് ബാന്‍ഡ് അംഗമായ ജെ ജെ ഒ ഡോചാര്‍ടെയ്ഗ് എത്തിയിരുന്നത്. പരിപാടിയെ യുകെയിലെ ഇസ്രായേലി എംബസി അപലപിച്ചു.

Next Story

RELATED STORIES

Share it