Sub Lead

ഭാര്യവീട്ടിലേക്ക് കുതിരപ്പുറത്ത് പോവാന്‍ പോലിസ് സംരക്ഷണം തേടി ദലിത് അഭിഭാഷകന്‍

ഭാര്യവീട്ടിലേക്ക് കുതിരപ്പുറത്ത് പോവാന്‍ പോലിസ് സംരക്ഷണം തേടി ദലിത് അഭിഭാഷകന്‍
X

അഹമദാബാദ്: വിവാഹ ചടങ്ങില്‍ കുതിരപ്പുറത്ത് സഞ്ചരിക്കാന്‍ പോലിസ് സംരക്ഷണം തേടി ദലിത് അഭിഭാഷകന്‍. ഗുജറാത്തിലെ ബാണസ്‌കന്ദ ജില്ലാ കോടതിയിലെ അഭിഭാഷകനായ മുകേഷ് പരേച്ചയാണ് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ആറിന് തന്റെ വിവാഹമാണെന്നും പോലിസ് സംരക്ഷണം വേണമെന്നുമാണ് എസ്പിക്ക് നല്‍കിയ നിവേദനം പറയുന്നത്. പോലിസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ അക്രമം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് നിവേദനം പറയുന്നു.

'' ഞങ്ങളുടെ ഗ്രാമത്തില്‍ പട്ടികജാതിയില്‍ ഉള്‍പ്പെടുന്നവര്‍ ഇതുവരെ കുതിരപ്പുറത്ത് വധുവിന്റെ വീട്ടിലേക്ക് പോയിട്ടില്ല. അതിനാല്‍, ആരെങ്കിലും ഇതുതടയാന്‍ സാധ്യതയുണ്ട്. സമീപ ഗ്രാമങ്ങളായ സാരേപാദ, മോട്ട എന്നിവിടങ്ങളില്‍ പട്ടികജാതിക്കാരുടെ വിവാഹചടങ്ങുകള്‍ക്കു നേരെ മുമ്പ് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.'' -നിവേദനം പറയുന്നു.

തന്റെ ഗ്രാമത്തില്‍ ജീവിക്കുന്ന 3,000 പേരില്‍ 300 പേര്‍ മാത്രമാണ് ദലിതുകളെന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. താക്കൂര്‍, പ്രജാപതി, ചൗധുരി തുടങ്ങിയ ജാതികളിലുള്ളവരാണ് ബാക്കിയുള്ളവര്‍. അഭിഭാഷകനായ തന്റെ വിവാഹചടങ്ങ് അലങ്കോലപ്പെട്ടാല്‍ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്നും മുകേഷ് ചോദിക്കുന്നു.

Next Story

RELATED STORIES

Share it