Sub Lead

കാലിക്കറ്റ് ഡി സോണ്‍ കലോല്‍സവത്തിനിടെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

കാലിക്കറ്റ് ഡി സോണ്‍ കലോല്‍സവത്തിനിടെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
X

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സ്റ്റി ഡി സോണ്‍ കലോല്‍സവത്തിനിടെ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിവിധ മല്‍സര ഇനങ്ങള്‍ക്ക് മാര്‍ക്ക് ഇടുന്നത് സംബന്ധിച്ച് മല്‍സരാര്‍ത്ഥികളും സംഘാടകരും തമ്മിലുണ്ടായ തര്‍ക്കം വിദ്യാര്‍ഥി സംഘടനകള്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കമ്പികളും കല്ലുകളും ഉപയോഗിച്ചാണ് വിവിധ കക്ഷികള്‍ അക്രമം നടത്തിയത്. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ലാത്തി വീശി.

അക്രമത്തില്‍ പരിക്കേറ്റിരുന്ന കെഎസ്‌യു ജില്ലാപ്രസിഡന്റ് ഗോകുല്‍ അടക്കം പത്തോളം പേര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് മുരിങ്ങൂര്‍ നയാഗ്ര പെട്രോള്‍ പമ്പിനടുത്ത് വച്ച് ഒരു സംഘം സിപിഎം-ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വടിവാളും കമ്പികളും കല്ലും ഉപയോഗിച്ച് ആക്രമിച്ചു. തുടര്‍ന്ന് കെഎസ്‌യുക്കാര്‍ കൊരട്ടി പോലിസ് സ്‌റ്റേഷനില്‍ അഭയം തേടി. സംഘര്‍ഷത്തെ തുടര്‍ന്ന് കലോത്സവം നിര്‍ത്തിവെച്ചു.

Next Story

RELATED STORIES

Share it