Sub Lead

കാവിത്തുണി പിടിച്ച സ്ത്രീയുടെ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെതിരേ നടപടിയെടുത്ത് സിപിഎം

കാവിത്തുണി പിടിച്ച സ്ത്രീയുടെ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെതിരേ നടപടിയെടുത്ത് സിപിഎം
X

കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് കാവിത്തുണി പിടിച്ച സ്ത്രീയുടെ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെതിരേ നടപടിയെടുത്ത് സിപിഎം. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് താഴ്ത്തി. ആര്‍എസ്എസ് സംഘടനയായ സേവാഭാരതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ മൂന്നിന് നടന്ന താക്കോല്‍ദാന പരിപാടിയിലാണ് ഇവര്‍ പങ്കെടുത്തത്. ബിജെപിയുടെ രാജ്യസഭാ എംപി സി സദാനന്ദന്‍ അടക്കമുള്ളവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Next Story

RELATED STORIES

Share it