Sub Lead

ജില്ലയില്‍ 115 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.24

ജില്ലയില്‍ 115 പേര്‍ക്ക് കൂടി കൊവിഡ്;  ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.24
X

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേടി. 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.24 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135514 ആയി. 134003 പേര്‍ രോഗമുക്തരായി. നിലവില്‍ 693 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 641 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 601 പേര്‍ ഉള്‍പ്പെടെ ആകെ 6896 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1054 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍- തവിഞ്ഞാല്‍ 13, മൂപ്പൈനാട്, പുല്‍പ്പള്ളി, ബത്തേരി 12 വീതം, കല്‍പ്പറ്റ 11 , മേപ്പാടി 10, അമ്പലവയല്‍, മാനന്തവാടി, മീനങ്ങാടി 6 വീതം, പൂതാടി 5, നെന്മേനി 4, എടവക, മുട്ടില്‍ 3 വീതം, നൂല്‍പ്പുഴ, പനമരം 2 വീതം, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി ഒരോര്‍ത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ദുബെയില്‍ നിന്ന് വന്ന എടവക സ്വദേശിക്കും, കര്‍ണാടകയില്‍ നിന്ന് വന്ന വൈത്തിരി, തൊണ്ടര്‍നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it