Sub Lead

'നരഭോജി' കടുവയെ നാട്ടുകാര്‍ കൊന്നു; കടുവയുടെ കാലും മാംസവും കാണാനില്ലെന്ന് വനംവകുപ്പ്

നരഭോജി കടുവയെ നാട്ടുകാര്‍ കൊന്നു; കടുവയുടെ കാലും മാംസവും കാണാനില്ലെന്ന് വനംവകുപ്പ്
X

ഗുവാഹതി: അസമിലെ ഗോലഘാട്ട് ജില്ലയില്‍ നരഭോജിയെന്ന് കരുതുന്ന കടുവയെ നാട്ടുകാര്‍ കൊന്നു. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ നിരവധി പേരെ ആക്രമിച്ചു എന്നു കരുതപ്പെടുന്ന റോയല്‍ ബംഗാള്‍ കടുവയെയാണ് ദുമുഖിയ ഗ്രാമത്തിലെ ഏതാനും പേര്‍ ചേര്‍ന്ന് കൊന്നത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ എത്തി. കടുവയുടെ ഒരു കാലും മാംസവും അല്‍പ്പം തൊലിയും കാണാനില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടാലിയും വടികളും മറ്റും ഉപയോഗിച്ച് കടുവയെ വളഞ്ഞാണ് ഗ്രാമീണര്‍ കടുവയെ കൊന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it