Sub Lead

ചങ്ങരംകുളത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു

ചങ്ങരംകുളത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു
X

മലപ്പുറം: ചങ്ങരംകുളം ഉദിനുപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നടുവിലവളപ്പില്‍ സുബൈറി(45)നാണ് വെട്ടേറ്റത്. സംഘര്‍ഷം തടയാനെത്തിയ റാഫി(39), ലബീബ് (21)എന്നിവര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്നുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ലഹരി വില്‍പ്പനയും ഉപയോഗവും നടത്തുന്നവരാണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്ന് പോലിസ് പറഞ്ഞു. കാറിലെത്തിയ സംഘം മൂന്ന് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. ഇത് ചോദ്യം ചെയ്തതോടെ ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ച് തലക്ക് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സുബൈര്‍ പറയുന്നു. മറ്റ് രണ്ട് പേര്‍ക്ക് കഴുത്തിനും പിന്‍ഭാഗത്തുമായാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it