Sub Lead

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു: 4 പോലിസുകാര്‍ക്ക് പരിക്ക്

ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പി ടി തോമസിന്റെ പൊതുദര്‍ശന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു: 4 പോലിസുകാര്‍ക്ക് പരിക്ക്
X

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു. കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാണിങ് പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ഒരു സി ഐ അടക്കം 4 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പി ടി തോമസിന്റെ പൊതുദര്‍ശന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Next Story

RELATED STORIES

Share it